വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ലു ദി​വ​സം​കൂ​ടി ക​ന​ത്ത മ​ഴ തു​ട​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ തീ​വ്ര​മോ അ​ത്യ​ന്തം തീ​വ്രോ ആ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

ഇ​ന്ന് മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ തീ​വ്ര​മ​ഴ മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ള​യ​സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Related posts

Leave a Comment