തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായ മഴ കിട്ടും.
എറണാകുളം തൃശൂർ മലപ്പുറം വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഈ ജില്ലകളിൽ പരക്കെ മഴ ലഭിക്കും.
പതിനാറാം തീയതി വരെ മഴ തുടരും. കേരള തീരത്ത് നിന്ന് ചൊവ്വാഴ്ച വര കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.