തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 15 വരെ പരക്കെ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ നാളെയാണ് യെല്ലോ അലർട്ട്. തിരുവനന്തപുരത്ത് നാളെ 64.5 മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ഇടിയോടുകൂടിയ മഴയാണു പെയ്യാൻ സാധ്യത. ഇന്നലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്ത സാഹചര്യത്തിൽ പകൽ താപനിലയിൽ കുറവുണ്ടായി.