കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ളി​ല്‍ മാ​റ്റം; ഇ​ന്ന് മൂ​ന്നു ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ഴ തീ​വ്ര​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള തീ​വ്ര​മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.​ഇ​വി​ട​ങ്ങ​ളി​ലെ പ്ര​ള​യ​സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ നാ​ളെ​യോ​ടെ ക​ന​ത്ത മ​ഴ​യ്ക്ക് ശ​മ​ന​മാ​കു​മെ​ന്നും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ മ​ഴ തു​ട​രു​മെ​ന്നു​മാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

എ​ന്നാ​ല, കേ​ര​ള​ത്തി​ല്‍ ബു​ധ​നാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് പു​തി​യ മു​ന്ന​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ നാ​ളെ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍ ഒ​ഴി​കെ മ​റ്റെ​ല്ലാ​യി​ട​ത്തും ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ നാ​ളെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച​യും ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഉ​ത്ത​ര ക​ര്‍​ണാ​ട​ക മു​ത​ല്‍ ക​ന്യാ​കു​മാ​രി തീ​രം വ​രെ നി​ല​നി​ല്‍​ക്കു​ന്ന ന്യൂ​ന​മ​ര്‍​ദ പാ​ത്തി​യാ​ണ് കേ​ര​ള​ത്തി​ല്‍ മ​ഴ ക​ന​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​വും കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് ശ​ക്തി പ​ക​രു​ന്നു​ണ്ട്.

കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും അ​തി​ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ബു​ധ​നാ​ഴ്ച വ​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Related posts

Leave a Comment