സം​സ്ഥാ​ന​ത്ത് നാ​ല് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ; പ​ത്ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത നാ​ലു ദി​വ​സം കൂ​ടി സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്.

പ​ത്തു ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നാ​ളെ​യും എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

Leave a Comment