തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ ജില്ലകളിൽ മഴയുടെ ശക്തിയേറും.
നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ ഇന്നു മുതൽ വ്യാഴാഴ്ച വരെയും തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ വ്യാഴാഴ്ച വരെയും ഇടുക്കി ജില്ലയിൽ ബുധനാഴ്ചയും കൊല്ലം ജില്ലയിൽ വ്യാഴാഴ്ചയുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഇവിടങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.