മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം: കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മ​ണി​ക്കൂ​റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. മൂ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. നാ​ളെ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഇ​ടി​മി​ന്ന​ൽ – ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​ങ്ങ​ൾ

2024 ആ​ഗ​സ്റ്റ് 13 മു​ത​ൽ ആ​ഗ​സ്റ്റ് 16 വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ (പ​ര​മാ​വ​ധി 50 kmph വ​രെ) വേ​ഗ​ത​യി​ൽ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ​ഇ​ടി​മി​ന്ന​ൽ അ​പ​ക​ട​കാ​രി​ക​ളാ​ണ്.

അ​വ മ​നു​ഷ്യ​ൻ്റെ​യും മൃ​ഗ​ങ്ങ​ളു​ടെ​യും ജീ​വ​നും വൈ​ദ്യു​ത-​ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ൾ​ക്കും വൈ​ദ്യു​ത ചാ​ല​ക​ങ്ങ​ളു​മാ​യി  ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും വ​ലി​യ നാ​ശ​ന​ഷ്ടം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ആ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന മു​ൻ​ക​രു​ത​ൽ കാ​ര്‍​മേ​ഘം ക​ണ്ട് തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ൽ ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ല എ​ന്ന​തി​നാ​ല്‍ ഇ​ത്ത​രം മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്ക​രു​തെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് നി​ര്‍​ദേ​ശി​ച്ചു.

– ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്‌ മാ​റു​ക. തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​രു​ന്ന​ത് ഇ​ടി​മി​ന്ന​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.

– ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള ഘ​ട്ട​ത്തി​ൽ ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക, വാ​തി​ലി​നും ജ​ന​ലി​നും അ​ടു​ത്ത് നി​ൽ​ക്കാ​തെ​യി​രി​ക്കു​ക. കെ​ട്ടി​ട​ത്തി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കു​ക​യും പ​ര​മാ​വ​ധി ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ക.

– ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.

– ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​ലി​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല.

– കു​ട്ടി​ക​ൾ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​ണെ​ങ്കി​ൽ, തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സ്സി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.

Related posts

Leave a Comment