ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്; പ​ത്ത് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ശ​നി​യാ​ഴ്ച വ​രെ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഞാ​യ​റാ​ഴ്ച 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള തീ​വ്ര മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത. ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഇ​ന്നും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നാ​ളെ​യും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള​തീ​ര​ത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​ർ​വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Related posts

Leave a Comment