ന്യുഡല്‍ഹി: രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. മഴക്കെടുതിയില്‍ 28ലേറ പേർ മരിച്ചു. വിവധ സംസ്ഥാനങ്ങളില്‍ വ്യാപക നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്.
ഹരിയാനയില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. മഴയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തിവച്ചതായി ജമ്മു കശ്മിര് ഭരണകൂടം അറിയിച്ചു. ഈ മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണു പെയ്യുന്നത്.
ശനിയാഴ്ച രാത്രിമുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് രാജസ്ഥാനിലെ വിവിധഭാഗങ്ങളിൽ 20 പേർ മരിച്ചു. ജയ്പുർ, കരൗലി, സവായ് മധോപുർ, ദൗസ എന്നിവിടങ്ങൾ വെള്ളത്തിനടിയിലാണ്. ഇന്നു സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥ മുന്നറിയിപ്പുണ്ട്.
പഞ്ചാബിലെ ഹോഷിയാർപുരിൽ ഇന്നലെ ഒരു കുടുംബത്തിലെ എട്ടുപേരടക്കം വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഒമ്പതുപേർ ഒലിച്ചുപോയി. ഇന്നലെ, വൈകുന്നേരം രോഹിണി സെക്ടറർ 20ലെ വെള്ളക്കെട്ടുള്ള പാർക്കിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുഗ്രാമിൽ പകൽ സമയത്ത് 70 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മഴയിലും മണ്ണിടിച്ചിലിലും 280ലേറെ റോഡുകളാണ് ഹിമാചല്‍പ്രദേശില്‍ താത്കാലികമായി അടച്ചത്. ഉത്തർപ്രദേശിലെ വിവധമേഖലകളിലും കനത്ത മഴ തുടരുക