കനത്ത മഴയില്‍ തോട് നിറഞ്ഞു വെള്ളം കുത്തിയൊഴുകി ഓവുപാലം അടക്കം റോഡ് ഒലിച്ചുപോയി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ വെള്ളാമ്പുറം നായാട്ടുകല്ല റോഡാണ് തകര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് റോഡ് തകരാന്‍ തുടങ്ങിയത്. പോലീസും നാട്ടുകാരും സ്ഥലത്ത് ഗതാഗതം തടഞ്ഞ് വാഹനങ്ങള്‍ തിരിച്ചുവിടുന്നതിനിടെ റോഡ് രണ്ടായി പിളരുകയായിരുന്നു. സമീപം നിന്നിരുന്ന വൈദ്യുതി പോസ്റ്റ് വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. വൈദ്യുതി ബന്ധം മുന്‍കൂട്ടി വിച്ഛേദിച്ചിരുന്നതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.
തിരുവനന്തപുരത്ത് വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞ് വീണ് യുവാവ് മരിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. കിണറിടിഞ്ഞ കൂട്ടത്തില്‍ യുവാവും കിണറ്റിലേക്ക് വീഴുകയായിരുന്നു. പലയിടങ്ങളിലും റോഡുകളും പാലങ്ങളും കനത്ത മലവെള്ളപ്പാച്ചിലില്‍ അടിഞ്ഞ് വീഴുന്നുണ്ട്.
ഇരിട്ടി കരിക്കോട്ടക്കരിയില്‍ നിന്നുള്ള കാഴ്ച
മലപ്പുറം വണ്ടൂര്‍
നിലമ്പൂര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ മാനുകള്‍ കൂട്ടത്തോടെ ഒഴുകി വരുന്ന കാഴ്ച