കേരളത്തിൽ  ഇന്ന്  മുതൽ വ്യാപക മഴ;ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്; മലയോരമേഖലക്കാർ ജാഗ്രത പുലർത്തണം

കേരളത്തിൽ  ഇന്ന്  മുതൽ വ്യാപക മഴ.  ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. സംസ്ഥാനത്ത്  വരും ദിവസങ്ങളിൽ  യെല്ലോ അലർട്ട്  പ്രഖ്യാപിച്ചിരിക്കുന്നതിനാൽ  മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണം.

മത്സ്യബന്ധനത്തിനു കടലിൽ പോകുന്നവർ പ്രത്യേകം സൂക്ഷിക്കുക.

 

Related posts

Leave a Comment