ഒ​രാ​ഴ്ച കൂ​ടി മ​ഴ തുടരും; നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ഒ​രാ​ഴ്ച കൂ​ടി തു​ട​രു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കും.

നാ​ളെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ആ​ല​പ്പു​ഴ ,തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള 10 ജി​ല്ല​ക​ളി​ൽ നാ​ളെ യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്.

കേ​ര​ള തെ​ക്ക​ൻ ത​മി​ഴ്നാ​ട് ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം കേ​ര​ള ക​ർ​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ല. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്ന് തെ​ക്കേ ഇ​ന്ത്യ​യ്ക്ക് മു​ക​ളി​ലേ​ക്ക് വീ​ശു​ന്ന കി​ഴ​ക്ക​ൻ വ​ട​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന ഫ​ല​മാ​യാ​ണ് മ​ഴ.

Related posts

Leave a Comment