തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 25 ശതമാനം മഴക്കുറവ്. കാലവര്‍ഷത്തില്‍ ഇന്നലെ വരെ 648.2 മില്ലീമീറ്റര്‍ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 489.2 മില്ലീമീറ്ററാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വയനാട്, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴക്കുറവ്. വയനാട് 38 ശതമാനവും ഇടുക്കിയില്‍ 36 ശതമാനവും എറണാകുളത്ത് 34 ശതമാനവും കോഴിക്കോട് 30 ശതമാനവുമാണ് മഴക്കുറവ്.
ഇക്കുറി മേയില്‍തന്നെ സംസ്ഥാനത്ത് കാലവര്‍ഷം പെയ്തു തുടങ്ങിയിരുന്നു. എന്നാല്‍ ആദ്യ രണ്ടാഴ്ച പിന്നിട്ടതോടെ മഴ ദുര്‍ബലമായി. ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തിപ്പെട്ടെങ്കിലും ജൂണില്‍ ലഭിക്കേണ്ട ശരാശരി മഴ ലഭിച്ചില്ല.
ജൂലൈയിലും ഈ സ്ഥിതി തുടര്‍ന്നാല്‍ അത് കാര്‍ഷിക മേഖലയെ അടക്കം ബാധിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. സംസ്ഥാനത്ത് ഇന്നലെ വരെ പെയ്ത കാലവര്‍ഷ മഴയുടെ കണക്കുകള്‍ ജില്ല തിരിച്ച് മില്ലിമീറ്ററില്‍, ജില്ല പെയ്ത മഴ (പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തില്‍.
ആലപ്പുഴ 416.7 (551.7). കണ്ണൂര്‍ 757.5 (879.1). എറണാകുളം 461.5 (700.5). ഇടുക്കി 473.9 (735.7). കാസര്‍ഗോഡ് 748.3 (982.4). കൊല്ലം 336.3 (424.2). കോട്ടയം 580.1 (641.8). കോഴിക്കോട് 617 (883.6). മലപ്പുറം 468.4 (624.1). പാലക്കാട് 351.5 (462). പത്തനംതിട്ട 442.8 (508.6). തിരുവനന്തപുരം 289.3 (313.2). തൃശൂര്‍ 554.9 (709.1). വയനാട്