തിരുവനന്തപുരം: അറബിക്കടലില്‍ തെക്കുകിഴക്കന്‍ ഭാഗത്ത് ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപംകൊണ്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ചയോടെ കേരളത്തിൽ മഴ കനക്കാനാണ് സാധ്യത.