തിരുവനന്തപുരം: ന്യൂനമർദത്തെ തുടർന്ന് തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തെക്കുകിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള സമുദ്രഭാഗത്ത് രൂപം കൊള്ളുന്ന ന്യൂനമർദം ചുഴലിക്കാറ്റാകാനുള്ള സാധ്യത കേന്ദ്രം തള്ളിക്കളയുന്നില്ല. മത്സ്യബന്ധനത്തിനു പോയിട്ടുള്ള എല്ലാവരും 26 ന് അതിരാവിലെതന്നെ മടങ്ങിയെത്തണം.