തു​ലാ​വ​ര്‍​ഷം: മ​ഴ​യു​ടെ അ​ള​വി​ല്‍ 17 ശ​ത​മാ​നം വ​ര്‍​ധ​ന

കോ​ഴി​ക്കോ​ട്: തു​ലാ​വ​ര്‍​ഷം പെ​യ്തി​റ​ങ്ങി​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് കൂ​ടു​ത​ല്‍ മ​ഴ. 17 ശ​ത​മാ​നം അ​ധി​ക മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.

813.9 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ ല​ഭി​ച്ച​ത്. ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട്ടി​ലാ​ണ്. 261 മി​ല്ലി മീ​റ്റ​ര്‍. 14 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് വ​യ​നാ​ട്ടി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലു​ണ്ടാ​യ തേ​ജ് ചു​ഴ​ലി കാ​റ്റും അ​ടി​ക്ക​ടി​യു​ണ്ടാ​യ ച​ക്ര​വാ​ത​ച്ചു​ഴി​ക​ളും മ​ഴ കൂ​ടാ​ന്‍ കാ​ര​ണ​മാ​യി. ച​ക്ര​വാ​ത​ച്ചു​ഴി​ക​ള്‍ ശ​ക്തി പ്രാ​പി​ച്ചു കി​ഴ​ക്ക​ന്‍ കാ​റ്റി​ന്‍റെ ശ​ക്തി വ​ര്‍​ധി​പ്പി​ച്ച​താ​ണ് മ​ഴ കൂ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും മ​ഴ​യു​ടെ അ​ള​വ് ഏ​റി​യും കു​റ​ഞ്ഞും ത​ന്നെ​യാ​യി​രു​ന്നു. 2022-ല്‍ ​മൂ​ന്ന് ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ള്‍ 2021ല്‍ 109 ​ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് തു​ലാ വ​ര്‍​ഷ​ത്തി​ല്‍ ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ 2020- ല്‍ 26 ​ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. 2019ല്‍ 27 ​ശ​ത​മാ​നം കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment