മുംബൈ: മുംബൈ നഗരത്തിൽ കനത്തമഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ 45കാരി മുങ്ങിമരിച്ചു. അന്ധേരി ഈസ്റ്റിലാണു സംഭവം. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
പല പ്രദേശങ്ങളും വെള്ളത്തിനടിയലാണ്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതോടെ റോഡ്- റെയിൽ ഗതാഗതം പ്രതിസന്ധിയിലായി.
നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ പ്രദേശങ്ങളിൽ ഇന്നലെ ഉച്ചമുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പുനെയിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.