മ​ഴ​ ഇങ്ങെത്തി: വെള്ളക്കെട്ടിൽ നാ​യ്ക്ക​ൾ​ക്കൊ​പ്പം തു​ള്ളി​ച്ചാ​ടി ക​ളി​ക്കു​ന്ന കു​ട്ടി; വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ ഇ​തി​ന​കം ത​ന്നെ മും​ബൈ​യി​ലേ​ക്ക് എ​ത്തി ക​ഴി​ഞ്ഞു. ന​ഗ​രം ഇ​പ്പോ​ൾ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച മും​ബൈ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. 

എ​ന്നാ​ൽ ഇ​തി​നി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​ഴ​ക്കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു വീ​ഡി​യോ പ്ര​ച​രി​ച്ചു. റി​ദ്ദി സു​ർ​ത്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ വെ​ള്ള​ക്കെ​ട്ടു​ള്ള റോ​ഡി​ൽ മും​ബൈ മ​ഴ ആ​സ്വ​ദി​ക്കു​ന്ന കു​ട്ടി​യെ കാ​ണാം. മും​ബൈ​യി​ലെ വെ​ള്ള​പ്പൊ​ക്ക​മു​ള്ള റോ​ഡി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്കൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ക​ളി​ക്കു​ക​യാ​ണ് കു​ട്ടി.

വൈ​റ​ലാ​യ ദൃ​ശ്യ​ങ്ങ​ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ മേ​ൽ കു​ട്ടി വെ​ള്ളം തെ​റി​പ്പി​ക്കു​ന്ന​തും കാ​ണാം. മ​ഴ തു​ട​രു​മ്പോ​ഴും നാ​യ്ക്ക​ളും കു​ട്ടി​യും മ​ൺ​സൂ​ൺ ആ​സ്വ​ദി​ച്ച് ചാ​ടി ക‍​ളി​ക്കു​ക​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ. “ബോം​ബെ​യി​ലെ മ​ഴ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ” എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യ്‌​ക്കൊ​പ്പം പ​ങ്കി​ട്ട അ​ടി​ക്കു​റി​പ്പ്.

വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ശ്ര​ദ്ധ നേ​ടി. ഇ​തി​നോ​ട​കം ത​ന്നെ 2.6 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം വ്യൂ​സും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. ‘ഈ ​വീ​ഡി​യോ വ​ള​രെ സ​ന്തോ​ഷം നി​റ​ഞ്ഞ​താ​ണ്. മ​ഴ, കു​ട്ടി ക​ളി​ക്കു​ന്നു, നാ​യ്ക്ക​ൾ ചാ​ടു​ന്നു, നി​ങ്ങ​ൾ ചി​രി​ക്കു​ന്നു. ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു വീ​ഡി​യോ’ എ​ന്നി​ങ്ങ​നെ​യാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന ക​മ​ന്‍റു​ക​ൾ. 

 

 

 

 

 

 

 

Related posts

Leave a Comment