അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മ​ഴ; നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​വ​ച​നം. അ​തേ​സ​മ​യം ഇ​ന്ന് സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യ്ക്കും മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

വ​ട​ക്ക​ൻ കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത് തീ​രം വ​രെ സ്ഥി​തി ചെ​യ്യു​ന്ന ദു​ർ​ബ​ല​മാ​യ ന്യൂ​ന​മ​ർ​ദ്ദ പാ​ത്തി കാ​ര​ണം ഒ​റ്റ​പ്പെ​ട്ട ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം. കേ​ര​ള, ക​ര്‍​ണാ​ട​ക, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​നു ത​ട​സ​മി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം കേ​ര​ള​തീ​ര​ത്ത് നാ​ളെ രാ​ത്രി 8.30 വ​രെ 1.3 മു​ത​ൽ 2.2 മീ​റ്റ​ർ ഉ​യ​ർ​ന്ന തി​ര​മാ​ല​ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ സ​മു​ദ്ര സ്ഥി​തി പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കേ​ര​ള ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കി​ല്ല. ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

Leave a Comment