തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിരുന്നുവെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ.
നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം ശരിയായ കാര്യമല്ലെന്നും രാജഗോപാൽ പ്രതികരിച്ചു.
പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം നടത്തുന്നതെന്ന മുരളീധരന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.