തിരുവനന്തപുരം: കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണു കേന്ദ്രം പുതിയ കാർഷിക നിയമം പാസാക്കിയതെന്നു സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎൽഎ ഒ. രാജഗോപാൽ. കർഷക നിയമത്തിനെതിരായ പ്രമേയത്തെ എതിർത്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലർക്ക് ഏതു വിഷയം വന്നാലും മോദിയെ വിമർശിക്കണം. സമരം ചെയ്യുന്ന കർഷകരെ കാണാൻ പ്രധാനമന്ത്രി തയാറായില്ലെന്നാണ് ഇവിടെ നേരത്തെ പറഞ്ഞത്. പ്രധാനമന്ത്രി തയാറായിരുന്നു.
എന്നാൽ ആദ്യം നിയമങ്ങൾ പിൻവലിക്കെട്ട, എന്നിട്ട് നോക്കാമെന്നാണ് പ്രധാനമന്ത്രിയോട് രാഷ്ട്രീയ നേതാക്കൻമാർ പറഞ്ഞതെന്നും ഒ. രാജഗോപാൽ കുറ്റപ്പെടുത്തി.
നിയമ ഭേദഗതി നേരത്തെ കോണ്ഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. കർഷകർക്ക് ഉത്പന്നങ്ങൾ എവിടെയും കൊണ്ടുപോയി വിൽപന ചെയ്യാൻ സാധിക്കുന്നതാണു നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.