കോതപറന്പ്: വി.കെ. രാജന്റെ സ്മൃതികുടീരത്തിൽ രക്തപുഷ്പമർപ്പിച്ച് രാജാജി മാത്യു തോമസ് കളത്തിലിറങ്ങി. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർതഥി രാജാജി മാത്യു തോമസ് തന്റെ അനൗപചാരിക പ്രചരണത്തിന് തുടക്കം കുറിയ്ക്കും മുന്‍പേ ജില്ലയിലെ സി പി ഐ യുടെ കരുത്തനായ നേതാവായിരുന്ന വി.കെ രാജന്റെ വീട്ടിലെത്തി.
പുല്ലൂറ്റ് വട്ടപ്പറന്പിൽ വീട്ടിലെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കിട്ടാണ് രാജാജി മടങ്ങിയത്. വി. കെ. രാജന്റെ ഭാര്യ സതി, മകനും എംഎൽഎ യുമായ വി.ആർ. സുനിൽ കുമാർ, മറ്റൊരു മകൻ വി.ആർ സിറിൾ, കയ്പമംഗലം എം എൽ എ ഇ.ടി ടൈസണ്‍, സി പി ഐ മണ്ഡലം സെക്രട്ടറി പി.പി സുഭാഷ്, നഗരസഭാ കൗണ്‍സിലർ വി.ബി രതീഷ് എന്നിവർ ചേർന്ന് രാജാജി മാത്യു തോമസിനെ സ്വീകരിച്ചു.