മൂന്നാർ: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.
52 പേരെ ഇനി കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. അഗ്നിശമനസേനയും പോലീസും വനംവകുപ്പും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.
എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്ത് മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാലാണ് അപകടവിവരം പുറത്തറിയാന്‍ വൈകിയത്. ഇവിടെ ബിഎസ്എന്‍എല്‍ ടവര്‍ ഉടന്‍ സ്ഥാപിക്കും.