
തിരുവനന്തപുരം: എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി. അഴിമതി നിരോധന നിയമപ്രകാരമാണ് അന്വേഷണം നടത്തുന്നത്.
കൊച്ചി മെട്രോ റെയിലിനു വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വിജിലൻസ് തീരുമാനം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു.
നിലവിൽ കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രചർ ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം.