മൂവാറ്റുപുഴ: മെട്രോ റെയിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ എറണാകുളം മുൻ ജില്ലാ കളക്ടർ എം.ജി. രാജമാണിക്യത്തിന് വിജിലൻസിന്റെ ക്ലീൻചിറ്റ്.
അഴിമതി ആരോപണത്തിൽ കഴന്പില്ലെന്നു വ്യക്തമാക്കുന്ന വിജിലൻസ് റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
ശീമാട്ടി ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ശീമാട്ടിക്ക് അനുകൂലമായി ചില ക്ലോസുകൾ മാറ്റിയെന്നായിരുന്നു പരാതി.