കൊച്ചി: ജീവനക്കാർ സമരം തുടർന്നാൽ ഡയസ്നോണ്‍ പ്രയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം. അവശ്യസേവന നിഷേധത്തിന്റെ പരിധിയിൽ വരുന്നതിനാൽ സമരം കുറ്റകരമാണെന്നും ഡയസ്നോണ്‍ പ്രയോഗിക്കുമെന്നും എംഡി അറിയിച്ചു. സമരം നടത്തുന്നവരെ മുന്നറിയിപ്പില്ലാതെ സർവീസിൽനിന്നു പിരിച്ചുവിടുമെന്നും രാജമാണിക്യം മുന്നറിയിപ്പ് നൽകി.
നേരത്തെ, ഗതാഗതമന്ത്രി തോമസ് ചാണ്ടിയുമായി നടത്തിയ ചർച്ചയേത്തുടർന്ന് മെക്കാനിക്കൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ, യൂണിയൻ പ്രതിനിധികൾ സർക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം തൊഴിലാളികൾ സമരം തുടരുമെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ ഷിഫ്റ്റ് സന്പ്രദായം സ്വീകാര്യമല്ലെന്നാണ് ജീവനക്കാർ വാദിക്കുന്നത്.