ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ബാഹുബലി2 എന്ന വിസ്മയ ചിത്രം നിറഞ്ഞോടുന്പോൾ ചിത്രത്തിനെതിരേ പരാതിയുമായി കടിക സമുദായം. തങ്ങളുടെ സമുദായത്തെ അധിക്ഷേപിക്കുന്ന ഡയലോഗ് ചിത്രത്തിൽ ഉണ്ടെന്നാണ് കടിക സമുദായത്തിന്റെ പരാതി.
സംവിധായകൻ രാജമൗലിക്കെതിരേ സമുദായം കേസ് ഫയൽ ചെയ്തു. സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ സംഭാഷണത്തിനിടെ കടിക ചീകട്ടി എന്ന പ്രയോഗം ഉണ്ടെന്നും അതു തങ്ങളെ അധിക്ഷേപിക്കുകയാണെന്നുമാണ് ഇവരുടെ പരാതി. പാരന്പര്യമായി കശാപ്പുകാരാണ് കടിക സമുദായം. ഇറച്ചിവെട്ട് ഞങ്ങളുടെ കുലത്തൊഴിലാണ്. എന്നാൽ ചിത്രത്തിൽ ക്രൂരന്മാരായാണ് തങ്ങളെ ചിത്രീകരിച്ചിരിക്കുന്നതെന്നും കടികർ ഫയൽ ചെയ്ത കേസിൽ പറയുന്നു.
സിനിമയിലൂടെ ജാതി ആക്ഷേപം നടത്തുന്നത് കടിക സമുദായത്തിലെ കുട്ടികൾക്ക് പോലും അവഗണന നേരിടാൻ കാരണമായി. ഉടൻ തന്നെ സെൻസർ ബോർഡ് ഇടപെട്ട് ഈ ഭാഗം മാറ്റണമെന്നും കടിക അംഗങ്ങൾ പറഞ്ഞു.