ലോകസിനിമയില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച സിനിമയാണ് പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍. ബാഹുബലിയുടെ മൂന്നാംഭാഗം ഇറങ്ങുമോ, ഇറങ്ങിയാല്‍ ആരൊക്കെയാവും നായികാനായകന്മാര്, ഇതൊക്കെയായിരുന്നു രണ്ടാം ഭാഗം വിജയിപ്പിച്ചതിനുശേഷമുള്ള ആരാധകരുടെ സംശയങ്ങള്‍. രാജമൗലിയുടെ ഉത്തരത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധക വൃന്ദം. അവസാനം ഇപ്പോഴിതാ ബാഹുബലിയുടെ മൂന്നാം ഭാഗം ഇറങ്ങുമോ ഇല്ലയോ എന്ന വാര്‍ത്തകളോട് രാജമൗലി തന്നെ പ്രതികരിക്കുന്നു. ബാഹുബലിക്ക് ഇനി പുതുതായി ഒന്നും പറയാനില്ലെന്നാണ് സിനിമയുടെ സംവിധായകന് രാജമൗലി പറയുന്നത്.
വളരെ ഭംഗിയായാണ് ആദ്യ ഭാഗം ഞങ്ങള്‍ തുടങ്ങിയത്. അവസാനിപ്പിച്ചതും ഭംഗിയായാണ്. ഇനി ബാഹുബലിക്ക് പറയാന്‍ ഒന്നുമില്ല. ബാഹുബലിക്ക് ഇവിടെ നല്ലൊരു മാര്‍ക്കറ്റ് ഉണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. പുതിയ ചിത്രമെടുത്താലും നന്നായി സ്വീകരിക്കപ്പെടുമെന്നും അറിയാം. എന്നാല്‍ ഇനി അങ്ങനൊന്നു ചെയ്താല്‍ അത് സത്യസന്ധമായിരിക്കില്ല. ഒരു കഥയുണ്ടെങ്കില്‍ അതു പറയാന്‍ സന്തോഷമേയുള്ളൂ. അത്തരത്തില്‍ തന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു കഥയ്ക്കായി താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലയിടത്തും പ്രചരിക്കുന്നതുപോലെ മഹാഭാരതം സിനിമയാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. അങ്ങനെ ഒരു ആഗ്രഹം ഉണ്ട്. പക്ഷെ ഇപ്പോള്‍ അതു ചെയ്യുന്നില്ല. ഒരു ബ്രേക്കിലാണ്. അത് ആസ്വദിക്കുകയാണ്. അതിനു ശേഷം മാത്രമേ അടുത്ത പ്രൊജക്ട് തുടങ്ങൂവെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രാജമൗലി വ്യക്തമാക്കി.