ഹൈദരാബാദ്: സംവിധായകന് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിച്ചു. താനും കുടുംബവും ഹോം ക്വാറന്റൈനിലാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
“എനിക്കും കുടുംബാംഗങ്ങള്‍ക്കും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പനി ബാധിച്ചിരുന്നു. അത് പിന്നീട് കുറഞ്ഞു. എന്നിരുന്നാലും കോവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവ് ആണ്.
ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഞങ്ങള്‍ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. ഞങ്ങള്‍ക്ക് ലക്ഷണമൊന്നുമില്ല. സുഖമായിരിക്കുന്നു. പക്ഷെ എല്ലാ മുന്‍കരുതലുകളും നിര്‍ദേശങ്ങളും പാലിക്കുന്നു.
ആന്റിബോഡികള്‍ വികസിപ്പിക്കാന്‍ കാത്തിരിക്കുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ സാധിക്കും’. രാജമൗലി കുറിച്ചു.