രാജമൗലിയുടെ കൃഷ്ണന്‍ ആമിര്‍ഖാന്‍?

rajamouli

ഇ​ന്ത്യ​ൻ സി​നി​മ​യെ ലോ​ക​സി​നി​മ​ക​ൾ​ക്കൊ​പ്പം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച രാ​ജ​മൗ​ലി​യു​ടെ അ​ടു​ത്ത വി​സ്മ​യ​മാ​യ മ​ഹാ​ഭാ​ര​തം ഒ​രു​ങ്ങു​ക​യാ​ണ്. മ​ഹാ​ഭാ​ര​തം വി​വി​ധ ഭാ​ഗ​ങ്ങ​ളാ​ക്കി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തി​ക്കു​ക ത​ന്‍റെ സ്വ​പ്ന​മാ​ണെ​ന്ന് രാ​ജ​മൗ​ലി മു​ന്പു​ത​ന്നെ പ​റ​ഞ്ഞി​രു​ന്നു.

മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​കാ​ൻ പ​ത്തു വ​ർ​ഷ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ നാ​ളു​ക​ളാ​യി​രാ​ജ​മൗ​ലി ചി​ത്ര​ത്തി​ന്‍റെ അ​മി​യ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ജ​മൗ​ലി​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ കൃ​ഷ്ണ​നാ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ബോ​ളി​വു​ഡ് താ​രം അ​മീ​ർ​ഖാ​ൻ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​തി​നു​വേ​ണ്ടി​യു​ള്ള റി​സ​ർ​ച്ചു​ക​ൾ താ​രം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. സി​നി​മ​യി​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളെ​ക്കാ​ൾ പു​തു​മു​ഖ​ങ്ങ​ൾ​ക്കാ​കും മു​ൻ​ഗ​ണ​ന. പ​ത്തു വ​ർ​ഷ​ത്തോ​ളം നീ​ണ്ടേ​ക്കാ​വു​ന്ന പ്രൊ​ജ​ക്ടാ​യ​തി​നാ​ൽ പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ ഡേ​റ്റ് കി​ട്ടു​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം. ബാ​ഹു​ബ​ലി​യേ​ക്കാ​ൾ വ​ലി​യ ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം ആ​മി​ർ ഖാ​നും മ​റ്റൊ​രു വ​ലി​യ നി​ർ​മ്മാ​ണ ക​ന്പ​നി​യും നി​ർ​വ​ഹി​ക്കു​മെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു.

Related posts