ചെന്നൈ: രജനികാന്ത് രാഷ്ട്രിയത്തിൽ പ്രവേശിച്ചാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുമെന്ന് നടൻ കമൽഹാസൻ. സിനിമ മേഖലയിൽ തങ്ങൾ എതിരാളികളാണെങ്കിലും പ്രധാനപ്പെട്ട വിഷയങ്ങൾ പരസ്പരം ചർച്ചചെയ്യാറുണ്ടെന്നും കമൽഹാസൻ പറഞ്ഞു. തമിഴ്നാട് രാഷ്ട്രീയം മാറുകയാണ്. ആ മാറ്റത്തിൽ താനും ഭാഗമാകും. എന്നാൽ അതിവേഗത്തിലുള്ള പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്യാത്തെവർക്ക് കൂലിയില്ല എന്നത് രാഷ്ട്രീയ നേതാക്കൾക്കും ബാധകമാക്കണമെന്ന് കമൽഹാസൻ ട്വിറ്ററിൽ കുറിച്ചിരുന്നു. സർക്കാർ ജോലിക്കാർക്ക് മാത്രമാണ് ഇപ്പോൾ ഇത് ബാധകം. അത് പാടില്ല, പണിയെടുക്കാത്ത രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും വേതനം നൽകരുത്-കമൽഹാസൻ അഭിപ്രായപ്പെട്ടു.