സ്റ്റൈൽ മന്നൻ രജനിയുടെ രാഷ്ട്രീയപാർട്ടി രൂപീകരണ പ്രഖ്യാപനത്തെക്കുറിച്ച് തൻറെ നിലപാട് തുറന്നു പറഞ്ഞ് നടി രഞ്ജിനി. വ്യക്തിജീവിതത്തിൽ രജനികാന്ത് നല്ല മനുഷ്യനാണ്.
സ്ക്രീനിൽ സൂപ്പർ സ്റ്റാറുമാണ് എന്നാൽ യാതൊരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനം ഭരിക്കുമെന്ന് നടി ഒരു ടെലിവിഷൻ പരിപാടിയിൽ ചോദിച്ചു.
സിനിമയിൽ കാണുന്ന രാഷ്ട്രീയമല്ല യഥാർത്ഥത്തിലുള്ളത്. വ്യത്യസ്തമാണ്. സ്ക്രീൻ വിട്ടിട്ട് അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ആര് വോട്ട് ചെയ്യും. എംജിആർ കാലത്തെ രാഷ്ട്രീയമല്ല ഇന്ന്. എന്നാൽ ഇന്ന് ടെക്നോളജിയുടെ ലോകമാണ്.
ഒരു രാഷ്ടീയക്കാരന് വേണ്ടത് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ്. രജനികാന്ത് എന്താണ് ചെയ്തത്. രാഷ്ട്രീയത്തിലേക്ക് ഇന്ന് വരും, നാളെ വരും, ഇല്ല വരുന്നില്ല.
എത്ര തവണ അദ്ദേഹം പറഞ്ഞു. പ്രഖ്യാപനങ്ങൾ വെറും കോമഡിയായി . തീരുമാനങ്ങൾ എടുക്കാൻ സാധിക്കാത്ത ഒരാൾ രാഷ്ടീയത്തിൽ വരുന്നത് ബുദ്ധിമുട്ടാണ്.
ഇപ്പോൾ നാട് നേരിടുന്ന ദുരന്തം ബുറെവി ചുഴലിക്കാറ്റാണ്. ജനങ്ങൾ ഭയത്തിലാണ്. അദ്ദേഹം ബുറേവിയെ പറ്റി ഒരു വാക്ക് ജനങ്ങളോട് പറഞ്ഞില്ല.-രഞ്ജിനി പറഞ്ഞു