ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ രോഗ നിർണയത്തിന്റെ ഭാഗമായുള്ള വിവിധ തരം പരിശോധനകൾക്കായി സ്വകാര്യ ലാബുകളിലേക്ക് കുറിച്ചു നൽ കുന്നത് നിർത്തിവച്ചു. ഇക്കാര്യം ആർഎംഒ ഡോ. ആർ.പി. രഞ്ചിൻ സ്ഥിരീകരിച്ചു. ഇതുമൂലം ഇനി രോഗികൾക്ക് വളരെ പെട്ടെന്ന് രോഗനിർണയം നടത്തുവാൻ സാധിക്കില്ല.
ഇത് ചികിത്സ വൈകുന്നതിന് കാര ണമാകുമെന്നുറപ്പാണ്. ഇതോടെ രോഗികൾ കൂടുതൽ ദുരിതത്തിലാകും. സ്വകാര്യ ലാബിൽനിന്നും സ്കാനിംഗ് സെന്ററിൽ നിന്നു മൊക്കെ ലഭിച്ച പരിശോധനകൾ തെറ്റാണെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ മെഡിക്കൽ കോളജിൽ സമരം ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
മാവേലിക്കര സ്വദേശിനിയായ വീട്ടമ്മയെ സ്വകാര്യ ലാബിലെ തെറ്റായ പരിശോധനാ ഫലത്തെ തുടർന്ന് കാൻസർ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി ചെയ്യുകയുണ്ടായി. കീമോതെറാപ്പി ആരംഭിച്ച് ഏകദേശം ഒരു മാസം പിന്നിട്ടപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ പതോളജി ബയോപ്സി ഫലങ്ങൾ വരികയും ഈ പരിശോധനാ റിപ്പോർട്ടിൽ കാൻസർ ഇല്ലെന്ന് റിപ്പോർട്ട് ലഭിക്കുകയും ചെയ്തു.
ഇതിനെ തുടർന്ന് ചികിത്സയ്ക്ക് വിധേയയായ വീട്ടമ്മ സ്ഥാപനങ്ങൾക്കെതിരേയും ഇവിടങ്ങളിൽ നിന്നും ലഭിച്ച പരിശോധനാ ഫലത്തിന്റെ പേരിൽ ചികിത്സിച്ച ഡോക്ടർ , സ്വകാര്യ സ്കാനിംഗ് സെൻറർ, ലാബ് എന്നിവിടങ്ങളിലേക്ക് പരിശോധനയ്ക്ക് നിർദേശിച്ച ഡോക്ടർ എന്നിവർക്കെതിരെയും ഗാന്ധിനഗർ പോലീസിലും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇനി മുതൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പരിശോധനകൾക്ക് കുറിച്ചു നൽകേണ്ടെന്ന് ഡോക്ടർമാർ തീരുമാനിച്ചത്.
ബയോപ്സി , എംആർഐ സ്കാനിംഗ്, സി.റ്റി.സ്കാനിംഗ്, വിവിധതരം രക്ത പരിശോധനകൾ എന്നിവയാണ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പെട്ടെന്ന് പരിശോധനാ ഫലം കിട്ടുന്നതിനായി ഡോക്ടർമാർ കുറിച്ചു നൽകിയിരുന്നത്. ഒരു മാസം പിന്നിട്ടെങ്കിൽ മാത്രമേ മെഡിക്കൽ കോളജിലെ പതോളജി ലാബിൽ നിന്നും ബയോപ്സി റിപ്പോർട്ട് ലഭിക്കൂ. എന്നാൽ മൂന്നുദിവസത്തിനുള്ളിൽ സ്വകാര്യ ലാബിൽ നിന്നും ബയോപ്സി റിപ്പോർട്ട് ലഭിക്കും.
മെഡിക്കൽ കോളജിൽ എം.ആർഐ, സി.റ്റി.സ്കാനിംഗ്, വിവിധതരം രക്ത പരിശോധന എന്നിവയുടെ ഫലങ്ങൾ ലഭിക്കുന്നതിന് മാസങ്ങളോ ആഴ്ചകളോ കാത്തിരിക്കേണ്ടി വരും. ഇങ്ങനെ കാലതാമസം നേരിടുന്നതുമൂലം രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളാകും. ഇത് ഒഴിവാക്കുന്നതിനാണ് പെട്ടെന്ന് പരിശോധനാ ഫലം ലഭിക്കുവാൻ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
എന്നാൽ കോട്ടയം മെഡിക്കൽ കോളജ് പതോളജി ലാബിലും മറ്റ് ലാബുകളിലും മികച്ച ഡോക്ടർമാരും ടെക്നീഷ്യന്മാരും അത്യാധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങളും മെഷീനുകളുമുള്ളപ്പോൾ കൂടുതൽ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിച്ച് പരിശോധന ഫലങ്ങൾക്ക് കാലതാമസമുണ്ടാകുന്നത് ഒഴിവാക്കണമെന്നാണ് രോഗികളുടേയും ബന്ധുക്കളുടേയും ആവശ്യം.
പല സ്വകാര്യ സ്ഥാപനങ്ങളിലും ബയോപ്സി ചെയ്യുന്നവർക്ക് വേണ്ടത്ര യോഗ്യതയില്ലാത്തവരാണെന്ന് ആക്ഷേപമുണ്ട്. പരിശോധനാ ഫലത്തിൽ ഒപ്പുവയ്ക്കുന്ന ഡോക്ടർ പരിചയ സന്പന്നനാണെങ്കിലും പരിശോധനകൾ നടത്തി റിപ്പോർട്ട് ചെയ്യുന്നത് മെഡിക്കൽ കോളജിനെ അപേക്ഷിച്ച് യോഗ്യത കുറവുള്ള ടെക്നീഷ്യന്മാരാണ്. ഇതാണ് തെറ്റായ പരിശോധനാ ഫലം ലഭിക്കുവാൻ കാരണമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ആരോപണം.
അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വികരിച്ചില്ലെങ്കിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് യഥാസമയം രോഗനിർണയം നടത്തുവാനോ മതിയായ ചികിത്സ ലഭിക്കാനോ ഉള്ള സാഹചര്യ മുണ്ടാവും. ഇങ്ങനെ രോഗികൾ മരണപ്പെടുന്ന അതി ഭയാനകമായ സാഹചര്യം ഉണ്ടാകുമെന്ന് രോഗികളുടെ ബന്ധുക്കൾ ഭയപ്പെടുന്നു.
ല