മുഖ്യപ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു ! വിവാഹം ചെയ്യണമെന്നു വാശി പിടിച്ച യുവതിയെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ വിചാരണ ആരംഭിച്ചു; സംഭവം കാസര്‍ഗോഡ്

കാ​സ​ർ​ഗോ​ഡ്: വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നു വാ​ശി പി​ടി​ച്ച യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​ തെ​ങ്ങി​ൻ തോ​പ്പി​ൽ കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ന്‍റെ വി​ചാ​ര​ണ ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് (ഒ​ന്ന്) കോ​ട​തി​യി​ൽ ആരംഭിച്ചു.

2014 സെ​പ്റ്റം​ബ​ർ 12ന് ‌തൃ​ക്ക​രി​പ്പൂ​ർ ഒ​ള​വ​റ ഒ​ളി​യം കാ​വി​ല​ങ്ങാ​ട് കോ​ള​നി​യി​ലെ ക​ണ്ണ​ന്‍റെ മ​ക​ൾ സി.​ര​ജ​നി (34) കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് വി​ചാ​ര​ണ. നീ​ലേ​ശ്വ​രം കൊ​ട്ര​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ സ​തീ​ഷ്(30), ചെ​റു​വ​ത്തൂ​ർ മ​ദ​ർ​തെ​രേ​സ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് വ​ട​ക​ര​യി​ലെ ബെ​ന്നി (40) എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ള്ള സ​തീ​ഷി​നൊ​പ്പം ര​ജ​നി ച​ന്തേ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക്വാ​ർട്ടേ​ഴ്സി​ലാ​യി​രു​ന്നു താ​മ​സം.

ഇ​തി​നി​ടെ ത​ന്നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നു ര​ജ​നി സ​തീ​ഷി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ത​നി​ക്കു താ​ത്പ​ര്യ​മി​ല്ലെ​ന്നു പ​റ​ഞ്ഞ് സ​തീ​ഷ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. ര​ജ​നി വി​വാ​ഹ​കാ​ര്യ​ത്തി​ൽ നി​ർ​ബ​ന്ധം തു​ട​ർ​ന്ന​തോ​ടെ സ​തീ​ഷ് പ്ര​കോ​പി​ത​നാ​വു​ക​യും യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

പി​ന്നീ​ട് സ​തീ​ഷ് ബെ​ന്നി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ജ​നി​യു​ടെ മൃ​ത​ദേ​ഹം ക​ണി​ച്ചി​റ​യി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യും ചെ​യ്തു​വെ​ന്നും പോലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. മു​ഖ്യ​പ്ര​തി സ​തീ​ശ​ൻ കോ​ട​തി​യി​ൽ കു​റ്റം നി​ഷേ​ധി​ച്ച​തോ​ടെ കേ​സി​ന്‍റെ വി​ചാ​ര​ണ ജൂ​ണ്‍ മാ​സ​ത്തി​ലേ​ക്കു മാ​റ്റി.​

Related posts