തമിഴകത്തെ രജനി ഫാൻസിന് ഒരു സന്തോഷ വാർത്ത. 26 മുതൽ 31വരെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ രജനികാന്ത് എത്തും. ഈ ദിവസങ്ങളിൽ അത്രയും രജനിയെ കാണാനും ഫോട്ടോയെടുക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നു വരെ മാത്രമേ രജനിയെ കാണാൻ സാധിക്കൂ. ഈ വർഷം മേയ് മാസത്തിൽ രജനി ആരാധകരോടൊത്ത് സംവദിക്കാൻ സമയം കണ്ടെത്തിയിരുന്നു. അന്ന് നിരവധി പേരാണ് രജനിയെ കാണാനും സംവദിക്കാനും എത്തിയത്.
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രഖ്യാപനം വരുന്ന ദിവസങ്ങളിൽ ഉണ്ടാകുമോയെന്നാണ്.