നിർമാതാവിന് ഒരു കോടി രൂപയുടെ വീട് സമ്മാനിച്ച് രജനികാന്ത്. രജനികാന്ത് ആദ്യമായി നായകനായി അഭിനയിച്ച 1978ൽ റിലീസായ ചിത്രം ഭൈരവിയുടെ നിർമാതാവ് കലൈജ്ഞാനത്തിനാണ് താരം വീട് വാങ്ങി നൽകിയത്.
സ്വന്തമായി ഒരു വീടുപോലുമില്ലാത്ത അവസ്ഥയിലായിരുന്നു കലൈജ്ഞാനം. എം. ഭാസ്ക്കർ സംവിധാനം ചെയ്ത ഭൈരവിയാണ് രജനികാന്തിന് സൂപ്പർസ്റ്റാർ പട്ടം നേടി നൽകിയത്. തന്നെ സൂപ്പർസ്റ്റാറാക്കിയ നിർമാതാവിന്റെ അവസ്ഥ നടൻ ശിവകുമാർ വഴി അറിഞ്ഞ താരം ഒരു കോടി രൂപയുടെ വീട് അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു.