ചെന്നൈ: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ നടപടിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർതാരം രജനികാന്ത്. ചെന്നൈയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് രജനികാന്ത് നിലപാട് വ്യക്തമാക്കിയത്.
കാഷ്മീർ ദൗത്യത്തിൽ അമിത്ഷായ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പാർലമെന്റിൽ താങ്കളുടെ പ്രസംഗം അതിഗംഭീരമായിരുന്നു. നരേന്ദ്ര മോദിയും അമിത്ഷായും കൃഷ്ണനെയും അർജുനനെയും പോലെയാണ്. എന്നാൽ ഇവരിൽ ആരാണ് കൃഷ്ണനെന്നും അർജുനനുമെന്ന് ഞങ്ങൾക്ക് അറിയില്ല, അവർക്കുമാത്രമേ ഇത് അറിയുകയുള്ളുവെന്നും രജനികാന്ത് പറഞ്ഞു.