പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ള രജനികാന്തിന്റെ പ്രതികരണം വിമർശനങ്ങൾക്ക് കാരണമാകുന്നു. ആദ്യം രജനികാന്ത് മൗനം പാലിച്ചത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
അക്രമവും കലാപവും ഒരു പ്രശ്നത്തിനുമുള്ള പരിഹാരമാർഗം ആകാൻ പാടില്ല. രാജ്യ സുരക്ഷയും അഭിവൃദ്ധിയും മനസിൽ വച്ച് കൊണ്ട് എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് ഈ അവസരത്തിൽ എനിക്ക് ഇന്ത്യയിലെ ജനങ്ങളോട് പറയാനുള്ളത്. ഇപ്പോൾ നടക്കുന്ന ഹിംസ എനിക്ക് വലിയ വേദനയുളവാക്കുന്നു. രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ രജനികാന്ത് കേന്ദ്രസർക്കാർ നയങ്ങളെ പിന്തുണയ്ക്കുന്നുവെന്നാണ് ഒരു വിഭാഗമാളുകൾ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല. തുടർന്ന് #ShameOnYouSanghRajini, #IStandWithRajinikanth എന്നീ രണ്ട് ഹാഷ് ടാഗുകൾ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആകുകയാണ്.