നാൽപ്പത് വയസുകഴിഞ്ഞ ഒരാൾക്ക് നായികയായി അഭിനയിക്കാമെന്ന് പാ രഞ്ജിത്ത് തെളിയിച്ചുവെന്ന് കാലയിലെ രജനിയുടെ നായിക ഈശ്വരി റാവു. ചിത്രത്തിലഭിനയിക്കാൻ പാ രഞ്ജിത്ത് ആഗ്യം വിളിച്ചപ്പോൾ രജനി സാറിന്റെ അമ്മയുടെ വേഷമായിരിക്കും തനിക്കെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തിയെന്നും ഈശ്വരി പറയുന്നു.
എന്നാൽ ഈ കഥാപാത്രത്തെ ലഭിച്ചുവെന്നു കരുതി ഇനിയും ഇത്തരത്തിലുള്ള കഥാപാത്രങ്ങളെ ലഭിക്കുകയില്ലെന്നും ഈശ്വരി പറഞ്ഞു. ചിത്രത്തിൽ രജനിയുടെ ഭാര്യ സെൽവിയുടെ കഥാപാത്രത്തെയാണ് ഈശ്വരി അവതരിപ്പിച്ചത്.