ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് പേട്ട. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സെൻസർ ബോർഡ് കടന്പ കടന്നു. യു/എ സർട്ടിഫിക്കറ്റോടുകൂടെയാണ് പേട്ട റിലീസിനെത്തുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ ആറ് രംഗങ്ങൾ കട്ട് ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംഭാഷണങ്ങൾ മ്യൂട്ടിൽ ഇടാനും നിർദ്ദേശമുണ്ട്. ഇതെല്ലാം കഴിഞ്ഞ് 2 മണിക്കൂർ 52 മിനിട്ട് ദൈർഘ്യമുള്ള പേട്ട റിലീസിനെത്തും.
തമിഴിന് പുറമെ തെലുങ്കിലും കന്നടയിലും പേട്ടയുടെ ഡബ്ബിങ് വേർഷൻ എത്തുന്നുണ്ട്. രജനികാന്തിന്റെ നായികമാരായി പേട്ടയിലെത്തുന്നത് തൃഷയും സിമ്രാനുമാണ്. വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ.