സ്റ്റൈൽ മന്നൻ രജനീകാന്ത് പുതിയ ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം 65കോടി രൂപ. സണ്‍ പിക്ചേഴ്സ് നിർമിച്ച് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിനുവേണ്ടിയാണ് രജനീകാന്ത് ഉയർന്ന പ്രതിഫലം വാങ്ങുന്നത്.
40 ദിവസമാണ് ചിത്രത്തിനുവേണ്ടി രജനീകാന്ത് അനുവദിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന് വിജയ് സേതുപതി വില്ലൻ വേഷത്തിൽ അഭിനയിക്കാനെത്തുന്നു എന്നതാണ്.
അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീത സംവിധാനം. ഈ വർഷം അവസാനം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും. രജനീകാന്തിന്റെ പ്രദർശനത്തിനെത്തുന്ന ഏറ്റവും പുതിയ ചിത്രം കാലാ ആണ്.
ഇതിനുശേഷം 2.0 പ്രദർശനത്തിനെത്തും. ഇതിനും ശേഷമായിരിക്കും കാർത്തിക് സുബ്ബരാജിന്റെ ചിത്രം പ്രദർശനത്തിനെത്തുക.