രജനികാന്ത് നായകനായി എത്തിയ സയൻസ് ഫിക്ഷൻ ചിത്രം യന്തിരന്റെ രണ്ടാം ഭാഗം 2.0 റിലീസിനൊരുങ്ങുന്നു. ചിത്രം നവംബർ 29ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഷങ്കറാണ് അറിയിച്ചത്.
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാനൂറു കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിഎഫ്എക്സ് വർക്കുകൾ നീണ്ടുപോയതാണ് റിലീസ് താമസിക്കുവാനുണ്ടായ കാരണം.
ആമി ജാക്സണ്, സുധൻശു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോണ്‍, റിയാസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. എ.ആർ. റഹ്മാൻ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. പതിമൂന്ന് ഭാഷകളിലായി ഈ ചിത്രം റിലീസ് ചെയ്യും.