ചെന്നൈ: നടൻ രജനീകാന്തിനെതെിരേ കേസ്. ദ്രാവിഡ രാഷ്ട്രീ യാചാര്യൻ പെരിയോർ ഇ.വി. രാമസാമിയെ അപമാനിച്ചെന്നാരോപിച്ച് ദ്രാവിഡ വിടുതലൈ കഴകം നൽകിയ പരാതിയിൽ കോയന്പത്തൂർ പോലീസാണു രജനിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
ഈ മാസം പതിനാലിനു ചെന്നൈയിൽ തമിഴ് മാസികയായ തുഗ്ലക്കിന്റെ 50-ാം വാർഷികാഘോഷത്തിൽ സംസാരിക്കവേയായിരുന്നു രജനീകാന്തിന്റെ വിവാദ പരാമർശം. 1971ൽ സേലത്ത് അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാമന്റെയും സീതയുടെയും നഗ്നചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നും തുഗ്ലക് മാത്രമാണ് ഇതു പ്രസിദ്ധീകരിച്ചതെന്നുമാണ് രജനീകാന്ത് പറഞ്ഞത്.
രജനീകാന്തിന്റെ പരാമർശം കളവാണെന്നു ദ്രാവിഡ കഴകം (ഡിവികെ) പ്രസിഡന്റ് കൊളത്തുർ മണി ആരോപിച്ചു. പരാമർശത്തിൽ രജനീകാന്ത് മാപ്പു പറഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സംഘടനാ പ്രവർത്തകർ പറഞ്ഞു.