ന്യൂഡൽഹി: തമിഴ് സൂപ്പർ താരം രജനികാന്തിന് ഇന്ത്യൻ സിനിമാ മേഖലയിലെ പരമോന്നത അംഗീകാരമായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം.
സിനിമാ രംഗത്തെ അരനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭവന പരിഗണിച്ചാണ് പുരസ്കാരം.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്.
ശിവാജി ഗണേഷനും കെ. ബാലചന്ദറിനും ശേഷം ഫാൽക്കെ പുരസ്കാരം നേടുന്ന ദക്ഷിണേന്ത്യൻ വ്യക്തിത്വമാണ് രജനികാന്ത്.
നടൻ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് തെരഞ്ഞെടുത്തത്.
ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകപ്പെടുന്ന ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് 1969 മുതൽ ഫാൽക്കെ പുരസ്കാരം നൽകുന്നത്.