സൂപ്പർ സ്റ്റാർ രജനികാന്തും ബിജെപി പാളയത്തിലേക്കെന്ന് സൂചന. രജനികാന്ത് തമിഴ്നാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിക്ക് വിജയാശംസ നേർന്നു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആർകെ നഗറിലെ ബിജെപി സ്ഥാനാർഥിക്കാണ് സ്റ്റൈൽമന്നൻ വിജയാശംസ നേർന്നത്.
ആർകെ നഗറിലെ ബിജെപി സ്ഥാനാർഥി സംഗീത സംവിധായകൻ ഇളയരാജയുടെ സഹോദരൻ ഗംഗെ അമരനാണ്. രജനികാന്തിന്റെ വസതിയിലെത്തിയ ഗംഗെ അമരന് സ്റ്റൈൽമന്നൻ വിജയാശംസ നേരുകയായിരുന്നു. ആർകെ നഗറിൽ ഗംഗെ അമരന് ദീപ ജയകുമാറും ഡിഎംകെയുടെ മരുതു ഗണേഷുമാണ് എതിരാളികൾ.
പ്രധാനമന്ത്രി നേരിട്ടാണ് തമിഴ്നാട് ബിജെപിയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. രജനി അടക്കം ജനപ്രീതിയുള്ള ചില താരങ്ങളെ ഒപ്പമെത്തിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ജയലളിത മരിച്ചതോടെ എഐഡിഎംകെ മികച്ചൊരു നേതാവില്ലാതെ ഉഴലുകയാണ്. അതുകൊണ്ട് തന്നെ ആ പഴുതില്‍ തമിഴര്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാമെന്നാണ് അമിത് ഷായും സംഘവും കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് ചെന്നൈയിലെത്തിയ മോദി, രജനിയേയും സന്ദര്‍ശിച്ചിരുന്നു. ഇരുവരുമായി അടുത്ത സൗഹൃദം ഏറെ നാളായി ഉണ്ട്. എന്നാല്‍ ജയലളിതയുടെ പ്രഭാവം അതിശക്തമായതിനാല്‍ ബിജെപിയുമായുള്ള രാഷ്ട്രീയ സഹകരണത്തിന് രജനി തയ്യാറായില്ല.
നേരത്തെ ജയയ്ക്കെതിരെ ചില രാഷ്ട്രീയ പരമാര്‍ശങ്ങള്‍ രജനി നടത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അമ്മയുടെ കാലത്ത് രാഷ്ട്രീയം വേണ്ടെന്ന തീരുമാനം രജനി എടുക്കുകയും ചെയ്തു. എന്നാല്‍ അപ്രതീക്ഷിതമായി ജയയുണ്ടാക്കിയ വിടവ് വീണ്ടു രജനിയിലേക്ക് ചര്ച്ചകളെത്തിച്ചു. തികഞ്ഞ അരാജകത്വം തമിഴക രാഷ്ട്രീയത്തിലുണ്ട്. വിശ്വാസമുള്ള നേതാവിനെ തമിഴ് ജനത ആഗ്രഹിക്കുന്നു. ഇത് രജനിയെ മുന്‍നിര്‍ത്തി വോട്ടാക്കി മാറ്റാന്‍ ബിജെപിയും മോദിയും ആഗ്രഹിക്കുന്നത്. രജനിയെ കൂടാതെ ഗൗതമിയും ബിജെപിയുടെ ലിസ്റ്റിലുണ്ട്. തലയെടുപ്പുള്ളൊരു വനിതാ നേതാവ് ഒപ്പമുണ്ടെങ്കില്‍ സ്ത്രീകളെ ആകര്‍ഷിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു.