അങ്ങ് മലേഷ്യയിലുമുണ്ട് സ്‌റ്റൈല്‍മന്നന് ആരാധകര്‍! രജനീകാന്തിനെ കാണാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ചെന്നൈയില്‍; പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നന്ദിയറിയിച്ച് താരം

southlive_2017-03_6e12a418-3a17-47c0-96f1-53211be041b3_Najib Razak met superstar Rajinikanthരജനീകാന്തിനെപ്പോലെ ലോകം മുഴുവന്‍ ആരാധകരുള്ള മറ്റൊരു അഭിനേതാവും ഇന്ത്യയില്‍ ഇല്ല എന്ന് പറയേണ്ടിവരും. കാരണം അത്രക്കുണ്ട്, സ്റ്റൈല്‍ മന്നന് ലോകമെമ്പാടും ആരാധകര്‍. സാധാരാണക്കാരായ ജനങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ആരാധകവൃന്ദത്തിലുള്ളത് എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. രജനിയെ കാണാനുള്ള ആഗ്രഹം മൂത്ത് അദ്ദേഹത്തിന്റെ വസതിയിലെത്തിയ അതിവിശിഷ്ട വ്യക്തി രജനീകാന്തുമായി എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ചൈന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് സ്‌റ്റൈല്‍ മന്നനെ കാണാനെത്തിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജിലൂടെ ലോകത്തെ അറിയിച്ചത്. രജനികാന്തിനെ നേരിട്ട് കണ്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തഞ്ചാവൂര്‍ സര്‍വകലാശാല സന്ദര്‍ശിക്കുന്നതിനിടയിലാണ് രജനിയുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സൂപ്പര്‍സ്റ്റാറുമായി സംവദിക്കാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടാനുമായി ഒരു മണിക്കൂറോളം സമയം നജീബ് റസാക്ക് രജനിയുടെ ഭവനത്തില്‍ ചെലവഴിച്ചു.

C8Oliq6UMAI0MfW

കബാലിയുടെ ചിത്രീകരണത്തിനായി മലേഷ്യന്‍ സര്‍ക്കാര്‍ പിന്തുണ വളരെ വലുതായിരുന്നുവെന്നും, വളരെ തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണം മലേഷ്യയില്‍ വെച്ച് പ്രധാനമന്ത്രി നജീബ് റസാക്കിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെന്നും രജനികാന്ത് പറഞ്ഞു. അദ്ദേഹം ചെന്നൈയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. അദ്ദേഹം എന്റെ ക്ഷണം സ്വീകരിച്ച് വീട്ടില്‍ എത്തി. കബാലിയുടെ ഒരു ചെറിയ ഭാഗം അദ്ദേഹം കാണുകയും ചെയ്തു. അതേസമയം, മലേഷ്യന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായ ഷാരൂഖ് ഖാനു പകരം രജനിയെ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് റസാക്കിന്റെ സന്ദര്‍ശനമെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് രജനി പാടെ നിഷേധിക്കുകയാണുണ്ടായത്.

Related posts