തമിഴ് നടന് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ഏറെയാണ്. ഇതിനിടയില്‍ പലതരത്തിലുള്ള വിവാദങ്ങളും അദ്ദേഹത്തിനെതിരെ ഉയരുന്നുണ്ട്. രാജ്യസഭ എംപിയായ സുബ്രഹ്മണ്യം സ്വാമിയാണ് ഇപ്പോള്‍ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. രജനികാന്തിന്റെ ഒരു ചിത്രം ട്വീറ്റ് ചെയ്താണ് സ്വാമി പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ രജനികാന്തിന്റേതെന്ന രീതിയില്‍ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് സ്വാമിയുടെ പരിഹാസം. ഒരു ചൂതാട്ട കേന്ദ്രത്തില്‍ രജനികാന്ത് ഇരിക്കുന്നതിന്റെ ചിത്രമാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്.
‘സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ അമേരിക്കയിലെ ഒരു കാസിനോയില്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രജനി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടന്റെ സ്വത്ത് വിവരം അന്വേഷിക്കണം’ എന്ന കുറിപ്പോടുകൂടിയാണ് ട്വീറ്റ് വന്നിരിക്കുന്നത്. രജനിയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ട് കടുത്ത എതിര്‍പ്പാണ് സുബ്രഹ്മണ്യം സ്വാമിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉയര്‍ന്നു വന്നത്.
രജനിക്ക് രാഷ്ട്ട്രീയത്തില്‍ ഭാവിയില്ലെന്നും അദ്ദേഹത്തിന് തമഴ്നാടിന്റെ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയില്ലെന്നും സുബ്രഹ്മണ്യം സ്വാമി നേരത്തേ പറഞ്ഞിരുന്നു. മുംബൈയില്‍ പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കാലാ കരികാല എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് രജനീകാന്ത് ചികിത്സയ്ക്കായി അമേരിക്കയ്ക്ക് തിരിച്ചത്. നാല് വര്‍ഷമായി രജനീകാന്തിന്റെ ചികിത്സകള്‍ നടക്കുന്നത് അമേരിക്കയിലാണ്. യെന്തിരന് രണ്ടാം ഭാഗമായ 2.0യുടെ ഫൈനല്‍ ഷെഡ്യൂളിന് മുമ്പും രജനീകാന്ത് അമേരിക്കയില്‍ ചികിത്സയ്ക്കായി പോയിരുന്നു. കബാലിയുടെ റിലീസ് ദിനത്തിലും രജനീകാന്ത് ഇവിടെ ചികിത്സയിലായിരുന്നു.
Wow! RK 420 in a US Casino gambling to improve his health!! ED must find out from where his $$ came from. pic.twitter.com/4UeUgg9yNN
— Subramanian Swamy (@Swamy39) July 5, 2017