സ്‌ക്രീനിലും സിനിമയിലും കാണുന്നത്ര സൗന്ദര്യം അഭിനേതാക്കളില്‍ പലര്‍ക്കും ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും ഇക്കാര്യം തുറന്നു സമ്മതിക്കാന്‍ പലരും തയാറല്ല എന്നതാണ് സത്യം. അതേസമയം, കാമറയുടെ മുന്നില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ മേക്കപ്പിനോടും വിടപറയുന്ന ധാരാളം അഭിനേതാക്കളുണ്ടുതാനും. ഇത്തരത്തിലൊരാളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ രജനീകാന്ത്. തന്നെ യഥാര്‍ഥ രൂപത്തില്‍ സിനിമയില്‍ കണ്ടാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടില്ലെന്നാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത് പറയുന്നത്.
അതുകൊണ്ടാണ് എപ്പോഴും സുന്ദരനായി അവതരിക്കുന്നത്. എന്നാല്‍ തിരശ്ശീലയ്ക്ക് പുറത്ത് ഞാനൊരു സാധാരണ മനുഷ്യന്‍ മാത്രമാണെന്നും ഏതു വേഷത്തില്‍ ചെന്നാലും ആര്‍ക്കും പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. ശങ്കര്‍ ഒരുക്കിയ പുതിയ ചിത്രമായ 2 .0? യുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ദുബായിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തൂ വെള്ള പൈജാമ ധരിച്ച് തനത് രൂപത്തിലായിരുന്നു രജനി എത്തിയത്. ഏതായാലും രജനിയുടെ ഈ തുറന്നു പറച്ചില്‍ ആഘോഷമാക്കിയിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്റെ ആരാധകര്‍.