ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷിക്കില്ലെന്ന് സൂപ്പര്‍താരം രജനീകാന്ത്. ഡിസംബര്‍ 12നാണ് രജനീകാന്തിന്റെ ജന്മദിനം. ഈ വര്‍ഷം രജനീകാന്തിനു 66 വയസ്സ് തികയും.— ഇത്തവണ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ആരാധകരോടും രജനീകാന്ത് അഭ്യര്‍ത്ഥിച്ചു. രജനിയുടെ മാനേജരാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.
സന്തോഷ ജന്മദിനം ഇത്തവണ ഇല്ല! ജയലളിതയുടെ നിര്യാണത്തില്‍ ജന്മദിനാഘോഷം ഉപേക്ഷിച്ച് രജനികാന്ത്; തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ആരാധകരോടും
