ഷിംല: രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചതിനു പിന്നാലെ നടൻ രജനികാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു. താൻ ഇപ്പോൾ ഒരു തീർഥാടന കേന്ദ്രത്തിലാണെന്നും ഇപ്പോൾ രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും രജനികാന്ത് പറഞ്ഞു. ഹിമാചൽപ്രദേശിലെ പലാംപൂരിൽവച്ചായിരുന്നു രജനിയുടെ പ്രതികരണം.
പത്തുവർഷമായി വർഷത്തിലൊരിക്കൽ രജനികാന്ത് ഹിമാലയയാത്ര നടത്താറുണ്ട്. ശനിയാഴ്ച ചെന്നൈയിൽനിന്നുമാണ് രജനി ഹിമാലയത്തിലേക്ക് പുറപ്പെട്ടത്.